കേരളീയത്തിന്റെ ഭാഗമായി എൻ.സി.സി. സംഘടിപ്പിക്കുന്ന അശ്വാരൂഢസേനാ അഭ്യാസപ്രകടനത്തിനു മുന്നോടിയായി കുതിരകളുമായുള്ള റോഡ് ഷോ നാളെ വൈകിട്ട് അഞ്ചുമണിക്കു നടക്കും.കവടിയാർ സ്ക്വയറിൽ വൈകിട്ട് അഞ്ചുമണിക്ക് കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാനായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.ഫ്‌ളാഗ് ഓഫ് ചെയ്യും.മേജർ ജനറൽ ജെ.എസ്.മങ്കത്ത് ചടങ്ങിൽ പങ്കെടുക്കും.
കേരള ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിന്റെ മണ്ണുത്തിയിലുളള വൺ കേരള റി മൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രന്റെ നേതൃത്വത്തിൽ നവംബർ ഒന്നുമുതൽ ഏഴുവരെ വൈകിട്ട് അഞ്ചുമണിക്കാണ് അശ്വാരൂഢ അഭ്യാസപ്രകടനം നടക്കുന്നത്.