കേരളീയം കളറാക്കാൻ നാളെ അനന്തപുരിയിൽ തൃശൂരിൽ നിന്നുള്ള പുലികളുമിറങ്ങും. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് തൃശ്ശൂരിൽ നിന്ന് വൻ പുലികളി സംഘം നാളെ നഗരഹൃദയത്തിൽ എത്തുന്നത്. നാളെ വൈകിട്ട് മൂന്നുമണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന പുലികളി വെള്ളയമ്പലം-മ്യൂസിയം-കനകക്കുന്ന് എന്നിവിടങ്ങളിലെ പ്രകടനത്തിനുശേഷം ഏഴുമണിയോടെ മാനവീയം വീഥിയിൽ സമാപിക്കും.ഓണാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ വർഷങ്ങളായി പുലികളി അവതരിപ്പിക്കുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലസ്ഥാനത്തെത്തുന്നത്.