ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചുള്ള ഭരണഭാഷ പുരസ്‌കാരത്തിന് ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.ബബിത അര്‍ഹയായി. കളക്ട്രേറ്റ് സീനിയര്‍ ക്ലാര്‍ക്ക് ബിജുജോസഫ് രണ്ടാം സ്ഥാനവും മാനന്തവാടി താലൂക്ക് സീനിയര്‍ ക്ലാര്‍ക്ക് ബി.ആര്‍.പ്രജീഷും മൂന്നാം സ്ഥാനവും നേടി. കള്ക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബ് നടത്തിയ കേരളം ക്വിസ് മത്സരത്തില്‍ ലേബര്‍ ഓഫീസിലെ കെ.കെ.ബിനു, സന്ദീപ് ജി മോനോന്‍ ടീം ഒന്നാം സ്ഥാനം നേടി. റവന്യു വകുപ്പലെ അഖില്‍ അജയന്‍, കെ.എസ്.സച്ചിന്‍ ടീം രണ്ടാം സ്ഥാനവും എല്‍.എസ്.ജി.ഡി യിലെ ശ്രീജിത്ത് കരിങ്ങാരി , വി.ടി.വിനോദ് ടീം മൂന്നാം സ്ഥാനവും നേടി.
