തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ 100 ഭവനങ്ങളും അഞ്ച് ഘടകസ്ഥാപനങ്ങളും ഹരിത ഭവനവും ഹരിതസ്ഥാപനമായി പ്രഖ്യാപിച്ചു. ചവറ സൗത്ത് നവകേരള മിഷനും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടത്തി വരുന്ന നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
ഡോ സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയായി. നവകേരളം മിഷന്‍ ആര്‍ പി ബീനാദയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് കെ പ്രഭാകരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം എസ് സോമന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് വിമല്‍രാജ് , പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍ സന്ധ്യാമോള്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അപര്‍ണ അജയകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ പ്രദീപ് എസ്, സീതാലക്ഷ്മി,എസ് അനില്‍കുമാര്‍, എസ് മീന, പി സ്മിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രേം ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.