കേരളപ്പിറവി ദിനത്തില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലും ഫാക്ടറികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 30 ഫാക്ടറികളിലെ 11,000 തൊഴിലാളികളും, ജീവനക്കാരും പങ്കാളികളായി. ഒന്നാം ഘട്ടമായി തൊഴിലിടങ്ങള്‍ മാലിന്യമുക്തമാക്കും. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ ഭവനങ്ങള്‍ ശുചിത്വഭവനങ്ങള്‍ ആക്കും. തൊഴിലാളികളുടെ ഭവനങ്ങളില്‍ ‘എന്റെ ഭവനം ശുചിത്വ ഭവനം’ സ്റ്റിക്കര്‍ പതിക്കും. ഭവനം മാലിന്യമുക്തമാക്കി സംരക്ഷിക്കുന്ന തൊഴിലാളിക്കും, ഫാക്ടറിക്കും പ്രത്യേക അവാര്‍ഡ് നല്‍കും.

ഫാക്ടറി പരിസരത്ത് ജൈവകൃഷി ചെയ്യുന്നതിനും പ്ലാസ്റ്റിക്കിന് ബദലായി തുണിസഞ്ചിയും, പേപ്പര്‍ ക്യാരി ബാഗും നിര്‍മിച്ചു നല്‍കുന്ന യൂണിറ്റുകളും തുടങ്ങുന്നുണ്ട്.
കോര്‍പ്പറേഷന്റെ പാല്‍ക്കുളങ്ങര ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയര്‍മാന്‍ എസ് ജയമോഹന്‍ നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ.സുനില്‍ ജോണ്‍ അധ്യക്ഷനായി

ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ കെ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആരതി, മാനേജര്‍ വിക്രമന്‍ പിള്ള, ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി.സുജീന്ദ്രന്‍, ശൂരനാട് എസ്. ശ്രീകുമാര്‍, പേഴ്സണല്‍ മാനേജര്‍ എസ്സ്. അജിത്, പ്രൊഡക്ഷന്‍ മാനേജര്‍ എ ഗോപകുമാര്‍, തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.