കശുവണ്ടിയില്‍ തീര്‍ത്ത മുഖ്യമന്ത്രിയുടെ ചിത്രം മുഖ്യമന്ത്രിക്ക് തന്നെ കശുവണ്ടി തൊഴിലാളികള്‍ സമ്മാനിച്ചു. യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടിക്കിടയാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി ലഭിച്ചതിന്റെ നന്ദി സൂചകമായി ചിത്രം നല്‍കിയത്. 7100…

കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പക്‌സ് ഫാക്ടറികളില്‍ മുടക്കമില്ലാതെ തൊഴില്‍ നല്‍കുന്നതിനായി 12000 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഇ-ടെന്‍ഡറിലൂടെ ക്ഷണിക്കാന്‍ കാഷ്യൂ ബോര്‍ഡ് തീരുമാനിച്ചു. കരാര്‍ ഉറപ്പിച്ച 2000 മെട്രിക് ടണ്‍ തോട്ടണ്ടി മാര്‍ച്ച് ആദ്യവാരവും, 5000…

കേരളപ്പിറവി ദിനത്തില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലും ഫാക്ടറികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 30 ഫാക്ടറികളിലെ 11,000 തൊഴിലാളികളും, ജീവനക്കാരും പങ്കാളികളായി. ഒന്നാം ഘട്ടമായി തൊഴിലിടങ്ങള്‍ മാലിന്യമുക്തമാക്കും. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ ഭവനങ്ങള്‍ ശുചിത്വഭവനങ്ങള്‍…

കേരളീയം, ദീപാവലി, ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ച് കാഷ്യൂ കോര്‍പ്പറേഷന്റെ കശുവണ്ടി പരിപ്പും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും 30 ശതമാനം വിലക്കുറവില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍, ഫ്രാഞ്ചൈസികള്‍, സഞ്ചരിക്കുന്ന വിപണനവാഹനം എന്നിവയിലൂടെ ലഭിക്കും.

ഓണക്കാലത്ത് 17 കോടി രൂപയുടെ റെക്കോര്‍ഡ് വില്പനയാണ് കാഷ്യൂ കോര്‍പ്പറേഷന്‍ നടത്തിയത്. 5.75 കോടി രൂപയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വില്പ്പന ഫ്രാഞ്ചൈസി- ഫാക്ടറി ഔട്ട്‌ലെറ്റ്കള്‍ വഴിയാണ് നടത്തിയത് . ഓണത്തോടനുബന്ധിച്ച് കശുവണ്ടി പരിപ്പും മൂല്യവര്‍ധിത…