കുരുന്നു ചുണ്ടുകളില്‍ പുഞ്ചിരിനിറച്ച് അങ്കണവാടി പ്രവേശനോത്സവം. പൂതക്കുളം ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം ചെമ്പകശ്ശേരി 129ാം നമ്പര്‍ അങ്കണവാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനി, എ എല്‍ എം എസ് സി അംഗങ്ങള്‍, ഹരിത കേരളം മിഷന്‍ ആര്‍ പി എസ് ഷീല, ആശാവര്‍ക്കര്‍ ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
