ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ‘ജല്‍ ജീവന്‍ മിഷന്‍’ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കി, ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ദിജു ‘ഹര്‍ ഘര്‍ ജല്‍ ‘ പ്രഖ്യാപനം നടത്തി.
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയന്‍ അധ്യക്ഷയായി. ചാത്തന്നൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍,കേരള വാട്ടര്‍ അതോറിറ്റി എ ഇ പ വി പുഷ്‌കര്‍, ഓവര്‍സിയര്‍മാരായ പ്രമോദ്, ശാലിനി,കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
