ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി തിരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളുടെയും നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.
ജില്ലാ കളക്ടര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാനും വിവരിച്ചു അഡിഷണല്‍ ചീഫ് ഇലക്ടര്‍ ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികളുടെ പ്രസന്റേഷനും നടത്തി. വരണാധികാരികളുടെയും ഇലക്ട്രിക്കല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.
സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, അഡിഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാരായ സി ശര്‍മിള , പി കൃഷ്ണദാസാന്‍, ഇലക്ഷന്‍ (ജനറല്‍) എസ് ഓ ആര്‍. വി ശിവലാല്‍ , എ ഡി എം ആര്‍ ബീനാറാണി, വിവിധ നിയമസഭാ മണ്ഡലങ്ങളുടെ എ ആര്‍ ഓ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.