കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബാങ്കിംഗ് സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി സംരംഭം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും.

നവംബര്‍ 14 മുതല്‍ 18 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. നവംബര്‍ ആറിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.kied.info തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ്: ജനറല്‍ റസിഡന്‍ഷ്യല്‍-3540. നോണ്‍ റെസിഡന്‍ഷ്യല്‍ 1500. എസ് ടി/എസ് ടി റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ -1000. ഫോണ്‍ 0484 2550322, 0484 2532890, 9605542061.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 60 ദിവസത്തെ സൗജന്യ മത്സരപരീക്ഷാപരിശീലനം സംഘടിപ്പിക്കും. ആദ്യം അപേക്ഷ നല്‍കുന്ന 50 പേര്‍ക്കാണ് പ്രവേശനം. അപേക്ഷ ഫോം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ ഏഴ്. ഫോണ്‍ 0474 2746789.