ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെടുമ്പന ഹോമിയോ ഡിസ്പെന്‍സറിയുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകളുടെ ആരോഗ്യ പരിരക്ഷയും ജീവിതശൈലി രോഗം നിര്‍ണയവും ലക്ഷ്യമിട്ട് ഹെല്‍ത്ത് ക്യാമ്പയിന്‍ നടത്തി. പള്ളിമണ്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുധാകരന്‍ നായര്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുജ നാസ്സറുദ്ദീന്‍, വാര്‍ഡ് അംഗം ശോഭനകുമാരി, ഡോ. ആശ ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.
