ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യപരിശീലനം നല്‍കും. ഇറച്ചികോഴിവളര്‍ത്തലില്‍ നവംബര്‍ 15നും 16നും കാട വളര്‍ത്തലില്‍ നവംബര്‍ 21നും മുട്ടക്കോഴി വളര്‍ത്തലില്‍ നവംബര്‍ 24നും 25നുമാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം ഫോണ്‍ – 0479 2457778.

കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ നവംബര്‍ ഒന്‍പത്, 10 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം. 9447525485, 9495925485 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം.