ഭിന്നശേഷിക്കാരായവര്‍ക്ക് പ്രാപ്യമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടയാളഭാഷാ പരിശീലനം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അജന്തകുമാരി പരിശീലനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഭിന്നശേഷിക്കാരായവര്‍ക്ക് അവരുടേതായ രീതിയില്‍ വേഗത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും സംശയനിവാരണം നടത്തുവാനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം. ഭിന്നശേഷിക്കാരായവര്‍ക്ക് വോട്ടിംഗ് പ്രക്രിയയ്ക്കായി പരമാവധി സഹായം ലഭ്യമാക്കുന്നതിന് പരിശീലന പരിപാടി സഹായകരമാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. ഓരോ വോട്ടും വിലപ്പെട്ടതാണ്, അതിനാല്‍ ഒരു വോട്ടും പാഴാക്കാതെ എല്ലാവരേയും തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചത്. സ്വീപ്പ് നോഡല്‍ ഓഫീസര്‍ സി. മോഹന്‍ദേവ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലെ അടയാളഭാഷ വിദഗ്ധന്‍ സരുണ്‍ സൈമണ്‍ പരിശീലന ക്ലാസ് നയിച്ചു. ജില്ലാതല മാസ്റ്റര്‍ ട്രെയ്‌നി പി. തുളസീധരന്‍നായര്‍, വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
