ഇളമാട് ഗ്രാമപഞ്ചായത്തിലെ പുലിക്കുഴി വാര്‍ഡില്‍ 18 വര്‍ഷമായി തരിശായി കിടന്ന നാല് ഏക്കര്‍ സ്ഥലം നെല്‍ കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ കതിര്‍ മണി പദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്തത്. വിത്ത്,ജൈവ വളം,കക്ക, കൂലി ചെലവ് എന്നിവ സബ്‌സിഡി നിരക്കില്‍ പദ്ധതി വഴി നല്‍കുന്നുണ്ട്. കിലോക്ക് 28 രൂപ നിരക്കില്‍ ജില്ലാ പഞ്ചായത്ത് നെല്ല് സംഭരിച്ച് കതിര്‍ മണി എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിത്ത് വിതക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷൈന്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ താജുദ്ദീന്‍,കൃഷി ഓഫീസര്‍ രമ്യ ചന്ദ്രന്‍,കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.