ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ നാല് മുതല്‍ എട്ടുവരെയുള്ള തീയതികളിലാണ് കലോത്സവം നടത്തുന്നത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം പി.എസ് സുപാല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചതോടെ കലോത്സവത്തിന് തുടക്കമായി. അഞ്ചല്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും 4,000-ത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മത്സരിക്കുന്നത്. ചിത്രരചന മത്സരങ്ങള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. എട്ടാം തീയതി വരെ നീണ്ടുനില്‍ക്കുന്ന കലോത്സവം കാണാന്‍ സ്‌കൂള്‍ വേദികളില്‍ ആയിരക്കണക്കിന് ജനങ്ങളാണ് എത്തുന്നത്.
കലോത്സവത്തിന് ലോഗോ തയ്യാറാക്കിയ മണലില്‍ എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ ഗണേഷ് കുമാറിനെ മുന്‍ മന്ത്രി കെ രാജു പൊതുസമ്മേളനത്തില്‍ ആദരിച്ചു. ചടങ്ങില്‍ ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് അധ്യക്ഷനായി, ഏരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.വി . ജയലക്ഷ്മി, എ ഇ ഓ സജി, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ്, സ്‌കൂള്‍ പിറ്റേ പ്രസിഡന്റ് അജയ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോണ്‍ വി രാജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈന്‍, വിവിധ ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ടാം തീയതി വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം നിര്‍വഹിക്കും.