അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫൈഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ് സൗജന്യ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താംതരം പാസായവരോ, എട്ടാം തരം പാസായശേഷം പഠനം തുടരുന്നവര്‍, രണ്ട് വര്‍ഷത്തെ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍, എന്‍ എസ് ക്യൂ എഫ് ലവല്‍ രണ്ടിനുശേഷം മേഖലയില്‍ തൊഴില്‍പരിചയം ഉള്ളവര്‍, എസ് സി/എസ് റ്റി വിദ്യാര്‍ഥികള്‍, ഇ ഡബ്ല്യൂ എസ് വിഭാഗം വനിതകള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 10. ഫോണ്‍ 8547005029, 9495069307, 7025336495.
കെല്‍ട്രോണില്‍ ഡി സി എ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ 0474 2731061
ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിങ് ഡിവിഷനില്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.