ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളജ് ജനറൽ മെഡിസിൽ വിഭാഗത്തിൽ ഒഴിവുള്ള നാല് ലക്ചറർ തസ്തികയിൽ ഒരു വർഷത്തേക്ക് ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയും രജിസ്‌ട്രേഷനും ബിരുദാനന്തര ബിരുദവും ഡി.എൻ.ബിയും ഉള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 17ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഈ നിയമനം താൽക്കാലികവും നിയമന കാലാവധി ഒരു വർഷമോ അല്ലെങ്കിൽ സ്ഥിരം നിയമനം ലഭിച്ചവർ ചുമതലയേൽക്കുന്നതുവരെയോ ഇതിൽ ഏതാണോ ആദ്യം അതുവരെ ആയിരിക്കും.