വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നവംബറിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്സിൽ ചേരാം. താത്പര്യമുള്ളവർക്ക് rti.img.keral.gov.in എന്ന വെബ്സൈറ്റിൽ നവംബർ 10 മുതൽ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് നവംബർ 21ന് ആരംഭിക്കും.