‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. വൈകുന്നേരം നാല് മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വാർഡുകളിലെത്തി രോഗികളോട് സംവദിച്ചു. ജനപ്രതിനിധികൾ ആശുപത്രി നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെ സൗകര്യങ്ങളും രോഗികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു .
കാനത്തിൽ ജമീല എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ കെ.സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജനപ്രതിനിധികൾ, കൊയിലാണ്ടി മുനിസിപ്പാലിറ്റി സെക്രട്ടറി ഇന്ദു എസ് ശങ്കരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന, എഡിഎച്ച്എസ് ഡോ. നന്ദകുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, ആശുപത്രി സുപ്രണ്ട് ഡോ. വി വിനോദ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു