വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണാഭാഷ വാരാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്‍സി ഭരണാഭാഷ പ്രതിജ്ഞ ചൊല്ലി. സംസ്ഥാന സദ്സേവന പുരസ്‌കാരാജേതാവായ കെ നജിമുദീനെ ആദരിച്ചു. പ്രശ്നോത്തരി നടത്തി വിജയികള്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ അജി, രഞ്ജിത്ത്, ബി ഡി ഒ അരുണ്‍രാജ്, ജി ഇ ഒ ഷീബ, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
