ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്ര ശിക്ഷാ കേരളവും ബി.ആർ.സി യും ചേർന്നൊരുക്കിയ മാതൃക പ്രീ പ്രൈമറി വർണക്കുടാരത്തിന്റെയും സ്ത്രീ സൗഹൃദ ശുചിമുറിയുടെയും ഉദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും പുതിയ സ്‌കൂൾ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഈ കെട്ടിടത്തിന്റെ നിർമാണം ഒരു മാസത്തിനുള്ളിൽ ആരംഭിക്കും. അടുത്ത സാമ്പത്തിക വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നും സ്‌കൂളിന് പുതിയ ബസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പാർക്ക് ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ മോഹനൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത, ഉഷാകുമാരി, അഡ്വ. കെ.കെ രാജേഷ്, ഹരിദാസ്, പ്രിൻസിപ്പാൾ റ്റി.എസ് സ്മിത, ഹെഡ്മിസ്ട്രസ് ശ്രീലേഖ, ബി.പി.സി ജി. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് വിപിൻ വി. നാഥ്, കെ.ആർ രാജേഷ് കുമാർ, ടി റിജോയ്, പ്രഭ, ബിന്ദു, അഡ്വ. സുരേഷ് മത്തായി, എ.ആർ വരദരാജൻ നായർ, എം.എൻ ശശിധരൻ, കെ.സി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.