ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ മെറ്റെണിറ്റി ബ്ലോക്കിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനോടൊപ്പം പുതിയ എമര്‍ജന്‍സി ബ്ലോക്കിന്റെ നിര്‍മാണവും ഉടനടി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രി സന്ദര്‍ശനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

താലൂക്ക് ആശുപത്രി തലം മുതല്‍ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ആര്‍ദ്രം പദ്ധതി വഴി നല്‍കുന്നുണ്ട് . ഇതിലേക്കായി എക്‌സ് റേ, ഓപ്പറേഷന്‍ തിയറ്റര്‍ ഐ സി യു എന്നിവ ഉള്‍പ്പെടുന്ന പുതിയ മെറ്റേണിറ്റി ബ്ലോക്കും എട്ടര കോടി അനുവദിച്ചു നിര്‍മാണം ആരംഭിക്കുന്ന എമര്‍ജന്‍സി ബ്ലോക്കും പ്രവര്‍ത്തനത്തില്‍ വരും എന്ന് മന്ത്രി പറഞ്ഞു. താലൂക് ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിച്ചു സൗകര്യങ്ങളെ കുറിച്ച് മന്ത്രി തിരക്കി. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തൃപ്തി രേഖപ്പെടുത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ സന്നിഹിതനായി.