2024-25 അധ്യയന വർഷത്തെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാനുള്ള സൗകര്യം KITE (Kerala Infrastructure and Technology for Education (IT @ School) വെബ്സൈറ്റിൽ (www.kite.kerala.gov.in) നവംബർ 17 മുതൽ 27 വരെ ലഭിക്കും. സർക്കാർ/എയിഡഡ്/ടെക്നിക്കൽ സ്കൂളുകൾക്കും അംഗീകാരമുള്ള അൺഎയ്ഡഡ്, സി.ബി.എസ്.ഇ, നവോദയ സ്കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാം. 2024-25 അധ്യയന വർഷം 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ കരിക്കുലം മാറ്റമുള്ളതിനാൽ ആവശ്യമായ മുഴുവൻ പാഠപുസ്തകങ്ങളും ഇൻഡന്റായി നൽകണം.

പ്രഥമാധ്യാപകർ അവരുടെ സ്കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യസമയത്തിനുള്ളിൽ ഇൻഡന്റ് ചെയ്യണം. ഇൻഡന്റിങ് നൽകുന്നതിനുള്ള മാർഗ നിർദേശങ്ങളടങ്ങിയ വിശദമായ സർക്കുലർ education.kerala.gov.in ലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭിക്കും.