2022 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ ഇതുവരെയും റീഫണ്ട് ലഭിക്കാത്ത വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in ലെ PG Medical 2022 Candidate Portal’ എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നവംബർ 25നു വൈകിട്ട് അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കണം. ഹെൽപ് ലൈൻ: 0471-2525300.