സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ 2022-23 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ നിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in ൽ state merit scholarship (SMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8921679554.