പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം  കാണികളെ ആവേശത്തിലാഴ്ത്തി സൗഹൃദ വോളിബോള്‍ മത്സരം നടന്നു. ചുണ്ട ഷൈനിങ് സ്റ്റാര്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ചെറുപുഴ  പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. സജിനി മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ കെ ജോയി, സിബി എം തോമസ്, മാത്യു കരിത്താങ്കല്‍, സന്തോഷ് ഇളയടത്ത് എന്നിവര്‍ സംസാരിച്ചു. ഫയര്‍ഫോഴ്സ്, കേരള പോലീസ്, എക്സൈസ്, സിവില്‍ സര്‍വീസ്, ചെറുപുഴ ടൗണ്‍ പ്രസ് ഫോറം ടീം എന്നിവര്‍ സൗഹൃദ വോളിയില്‍  കളത്തിലിറങ്ങി.