ക്ഷയരോഗ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്ഷയരോഗ മുക്ത പഞ്ചായത്തുകള്‍ പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന പരിശീലനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.സിന്ധു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സതീഷ്, ഷീല പുഞ്ചവയല്‍, പ്.സി.കെ.ഹഫ്സത്ത്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ വിജയനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.