മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലിക്കുട്ടി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടിജു യോഹന്നാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശ, ബാബു, തങ്കമ്മ എബ്രഹാം, ഗീതാ മോഹന്‍, കുമാര്‍, അനിമോന്‍, കോശി, എം രതീഷ്, പ്രഥമ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.