പ്രളയദുരിതബാധിതര്‍ക്കുള്ള സഹായധനവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ ജില്ലയില്‍ വിതരണത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 13,45,400 രൂപ കൂടി അനുവദിച്ചു. ഈ തുക 217 കുടുംബങ്ങള്‍ക്കു 6,200 രൂപ വീതം നല്‍കുന്നതിനു വിനിയോഗിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക കൂടി അനുവദിച്ച് ഉത്തരവായത്. അപ്പീല്‍ കേസുകളില്‍ ജില്ലയില്‍ 555 കുടുംബങ്ങള്‍ക്കു 62,000 രൂപ വീതം നല്‍കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു 34,41,000 രൂപ നേരത്തേ അനുവദിച്ചിരുന്നു.