കല്‍പ്പറ്റ അമൃദില്‍ 10 മാസം ദൈര്‍ഘ്യമുള്ള വിവിധ പരിശീലന പരിപാടികളിലേക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം അമൃദില്‍ ലഭിക്കും. വെള്ളക്കടലാസില്‍ എഴുതിയും അയക്കാം. ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പിഒ, വയനാട് എന്ന വിലാസത്തില്‍ ഒക്ടോബര്‍ 27നു വൈകീട്ട് നാലിനകം അപേക്ഷകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202195.

ബുക്ക് ബൈന്‍ഡിംഗ് : വിദ്യാഭ്യാസ യോഗ്യത എട്ടാംക്ലാസാണ്. പ്രതിമാസം 4,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 18നും 35നും മധ്യേ.
പ്രിന്റിംഗ് അപ്രന്റീസ് : വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. അമൃദില്‍ നിന്നു പ്രിന്റിംഗ് പരിശീലനം നേടിയവരായിരിക്കണം അപേക്ഷകര്‍. പ്രതിമാസം 6,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 18നും 40നും മധ്യേ.
ഡി.ടി.പി വര്‍ക്കര്‍/(ഓഫ്‌സെറ്റ് പ്രസ്) അപ്രന്റീസ് ക്ലാര്‍ക്ക്: എസ്.എസ്.എല്‍.സി യോഗ്യതയുള്ള 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡി.ടി.പി വര്‍ക്കര്‍ക്ക് ഒരുവര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം. വേഡ് പ്രൊസസിംഗ് ആന്‍ഡ് എക്‌സല്‍, ഫോട്ടോഷോപ്പ് പരിചയം വേണം. അപ്രന്റീസ് ക്ലാര്‍ക്കിന് മുന്‍പരിചയം ആവശ്യമില്ല.
ബുക്ക് ബൈന്‍ഡിംഗ് അപ്രന്റീസ്: യോഗ്യത എട്ടാംക്ലാസ്. അമൃദില്‍ നിന്നു ബുക്ക് ബൈന്‍ഡിംഗ് പരിശീലനം നേടിയ 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ.
ഓട്ടോറിക്ഷ/ കാര്‍ ഡ്രൈവിങ് പരിശീലനം- പ്രായം 18നും 40നും മധ്യേ. വിദ്യാഭ്യാസ യോഗ്യത എട്ടാംക്ലാസ്.