വയനാട് പനമരം ഗവ. ടി.ടി.ഐയില്‍ നിന്നും നൂറു ശതമാനം മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ ടി.ടി.ഐയില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ടി.ടി.ഐക്ക് ചുറ്റുമതല്‍ നിര്‍മ്മിക്കുന്നതിനും ആവശ്യമായ കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. അസ്മത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സതീദേവി, ഗ്രാമപഞ്ചായത്ത് അംഗം ജുല്‍നാ ഉസ്മാന്‍, പി.ടി.എ പ്രസിഡന്റ് സുലൈമാന്‍, വൈസ് പ്രസിഡന്റ് കെ. നാസര്‍, കെ. ഷാജഹാന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് സെറീന, പ്രിന്‍സിപാള്‍ കെ.ഡി. ജോസ്, അദ്ധ്യാപകരായ പി.കെ. സത്യന്‍, സന്തോഷ്, സൗമ്യ എന്നിവര്‍ പങ്കെടുത്തു.
