സുല്‍ത്താന്‍ബത്തേരി കൈപ്പഞ്ചേരി ഗവ : എല്‍ പി സ്‌കൂളില്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ പ്രൊജക്റ്റ് കളിമുറ്റം തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. കെ രമേശ് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പഠനത്തോടൊപ്പം കായിക ശേഷി വളര്‍ത്താന്‍ സഹായകമാകുന്ന പദ്ധതിയാണ് കളിമുറ്റം. സ്‌കൂള്‍ പ്രധാന അധ്യാപിക സൈനബ ചേനക്കല്‍, പി ടി എ പ്രസിഡന്റ് കെ എസ് ഷാനവാസ്, മദര്‍ പി ടി എ പ്രസിഡന്റ് സുനിറ സ്റ്റാഫ് സെക്രട്ടറി ജൂലി മാത്യു, സ്‌കൂള്‍ ലീഡര്‍ ജോബ് ജോണ്‍, അമലിന്‍ സാറ ബൈജു എന്നിവര്‍ സംസാരിച്ചു.