കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദമെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവകലാശാല (KUHS) അംഗീകരിച്ച 2023-24 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം(ആയുർവേദം) എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 25 ന് നടത്തും. അപേക്ഷകർ www.lbscentre.kerala.gov.in ൽ നവംബർ 23 മുതൽ നവംബർ 24 വൈകിട്ട് 5 വരെ കോഴ്‌സ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.