കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി 24ന് രാവിലെ 10.30 ന് തിരുവനന്തപുരം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസിൽ യോഗം ചേരും. സമിതിക്ക് ലഭിച്ച ഹർജികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. തുടർന്ന് വിഴിഞ്ഞം ഹാർബർ സന്ദർശിക്കും. ഉച്ചയ്ക്കുശേഷം മുതലപ്പൊഴി ഹാർബർ സന്ദർശിക്കുന്നതും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മത്സ്യ/അനുബന്ധ തൊഴിലാളികളിൽ നിന്നും ബന്ധപ്പെട്ട സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും.
സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താല്പര്യമുള്ള മത്സ്യ/അനുബന്ധ തൊഴിലാളികൾക്കും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ പങ്കെടുത്ത് സമിതി അധ്യക്ഷൻ, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി എന്ന പേരിൽ രേഖാമൂലം പരാതി സമർപ്പിക്കാം.