ശാസ്താംകോട്ട  എല്‍ ബി എസ് സെന്ററില്‍  നാല് മാസം ദൈര്‍ഘ്യമുള്ള  ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ്ഓട്ടോമേഷന്‍ (ഇംഗ്ലിഷും മലയാളവും) കോഴ്‌സിലേക്ക്    http://lbscentre.kerala.gov.in/services/courses ലിങ്ക് വഴി  അപേക്ഷിക്കാം. യോഗ്യത : എസ് എസ് എല്‍ സി. എസ് സി/എസ് റ്റി/ഒ ഇ സി/ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമുണ്ട്.    ഫോണ്‍:  0476 2831122, 9446650576.

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ മൊബൈല്‍ഫോണ്‍ ടെക്‌നോളജി (നാല് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിംഗ് (10 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7907114230, 6235491167.