മേലില പഞ്ചായത്തിലെ   അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍  അപേക്ഷിച്ചവര്‍ക്ക് നവംബര്‍ 27, 28 തീയതികളില്‍ വെട്ടിക്കവല ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ അഭിമുഖം നടത്തും.

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍  ദിവസവേതനാടിസ്ഥാനത്തില്‍ ലക്ചറര്‍  നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടര്‍ എഞ്ചിനിയറിങില്‍ ഒന്നാം ക്ലാസ്  ബി ടെക് ബിരുദം.   വിദ്യാഭ്യാസ യോഗ്യത, അക്കാദമിക് പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 27 രാവിലെ 10ന്   അഭിമുഖത്തിന് പങ്കെടുക്കണം. പാന്‍-ആധാര്‍  കാര്‍ഡുകള്‍ നിര്‍ബന്ധം.  ഫോണ്‍ 0475 2910231.