ടേക്ക് എ ബ്രേക്ക് വഴിയിടം ഒരുക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. 17.40 ലക്ഷം രൂപ ചെലവില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ വിശ്രമമുറി, ശുചിമുറി, ലഘു ഭക്ഷണശാല എന്നീ സൗകര്യങ്ങളോടുകൂടിയാണ് വഴിയിടം സജ്ജീകരിച്ചത്. ജി എസ് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബവുമായി ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്ക് വിശ്രമയിടങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും ആശ്രയിക്കത്തക്ക രീതിയിലാണ് ടേക്ക് എ ബ്രേക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി ദിജു, ശാന്തിനി, ജില്ലാ പഞ്ചായത്ത് അംഗം ആശാ ദേവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.