2024ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.  നവംബര്‍ 25, 26, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുള്ള സ്ഥലങ്ങളില്‍ ബൂത്തുതലത്തിലുമാണ്  ക്യാമ്പയിന്‍.  കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താലൂക്ക്/ വില്ലേജ് തലത്തിലുള്ള സ്‌പെഷ്യല്‍ ക്യാമ്പയിനില്‍ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, ഫോട്ടോ, വയസ്സ്, ജനനതീയതി, കുടുംബ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരമുണ്ട്. വോട്ടര്‍ പട്ടിക പരിശോധനയില്‍ ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍ പ്രസ്തുത വോട്ടര്‍മാരെ അവര്‍ അര്‍ഹരാണ് എങ്കില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായം ലഭിക്കും. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ആധാര്‍നമ്പര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. 17 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്, എന്‍ വി എസ് പി പോര്‍ട്ടല്‍, www.ceo.kerala.gov.in മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാം.