ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓഖി, നിപ്പ, പ്രളയം, കോവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളെ സർക്കാർ ചേർത്ത് പിടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 7633 കോടി രൂപയാണ് ജനങ്ങൾക്ക് വേണ്ടി അനുവദിച്ചത്. ദേശീയപാത, മലയോര ഹൈവേ, ജലപാത, ലൈഫ് തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മൂന്നു മേഖല മന്ത്രിസഭാ യോഗങ്ങൾ വിളിച്ച് പുതിയ ചരിത്രത്തിനാണ് കേരളം സാക്ഷിയായത്. ഗ്രാമവണ്ടി പദ്ധതി വൻ വിജയമായി മുന്നോട്ടുപോകുകയാണ്. മറ്റു പഞ്ചായത്തുകളിലും ഈ പദ്ധതി വ്യാപിപ്പിക്കും. 9696.11 കോടി രൂപ കേരളത്തിലെ പൊതു ഗതാഗതം നിലനിർത്താൻ ഉപയോഗിച്ചു. ഡ്രൈവിംഗ് ലൈസൻസുകളും ആർസി ബുക്കുകളും സ്മാർട്ടാക്കി മാറ്റി. എ.ഐ ക്യാമറകൾ സ്ഥാപിച്ചത് വഴി കേരളത്തിൽ അപകടമരണ നിരക്ക് കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.