പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ മത്സ്യകർഷകർക്ക് വള്ളവും വലയും വിതരണം ചെയ്തു. കെ. കെ. രാമചന്ദ്രൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു.പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,20,000 രൂപ ചെലവിൽ 4 മത്സ്യകർഷകർക്കാണ് ഗ്രാമസഭയിലൂടെ തെരഞ്ഞെടുത്ത് വള്ളവും വലയും നൽകിയത്.
നെടുമ്പാൾ തെക്കുമുറിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. മെമ്പർമാരായ കെ സി പ്രദീപ്, ബീന സുരേന്ദ്രൻ, എൻ.എം പുഷ്പാകരൻ, ജി. സബിത, ജിബിന. എം. എം, അജിത സുരേഷ് എന്നിവർ പങ്കെടുത്തു.