തൃശ്ശൂര്‍ നിയോജകമണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് ‘കേരളം: സംസ്‌കാരം, സമൂഹം, സമ്പത്ത്’ എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നവംബര്‍ 30 ന് വൈകീട്ട് നാലിന് നടക്കുന്ന സെമിനാര്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ ആശംസ പ്രസംഗം നടത്തും.
എ.കെ. രമേഷ്, വി.എച്ച്. വിനീത എന്നിവരുടെ പ്രഭാഷണങ്ങളും വൈകീട്ട് 5.30 ന് ഇടക്കൊച്ചി സലിംകുമാര്‍ അവതരിപ്പിക്കുന്ന ‘അരങ്ങിലെ നക്ഷത്രം’ കഥാപ്രസംഗവും നടക്കും.