മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചപ്പോൾ ജനങ്ങൾക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകൾ. 14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂർ, തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിൽ നിന്നായി സ്വീകരിച്ചത്. പൊന്നാനി -4193, തവനൂർ-3674, തിരൂർ -4094, താനൂർ -2814 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ. എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.
