സർഗ്ഗ പ്രതികൾ മാറ്റുരയ്ക്കുന നാല്പത്തിരണ്ടാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങ് ഉണർന്നു. കലോത്സവത്തിന്റെ പ്രധാന വേദിയായ സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവം ഐ.സി. ബാലകൃഷ്ണ‌ൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. സബ് ജില്ലാ തലത്തിൽ നിന്നും മൂവായിരത്തോളം പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നത്. നാല് ദിവസങ്ങളിലായി സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് ജോഫസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ കൈപ്പഞ്ചേരി, ഡയറ്റ്, പ്രതീക്ഷ യൂത്ത് സെന്റർ എന്നിവിടങ്ങളിലായി എട്ട് വേദികളിലാണ് കലോത്സവം നടക്കുക. കലോത്സവത്തിനായി സ്വാഗത ഗാനവും ലോഗോയും തയ്യാറാക്കിയവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങിൽ ഉപഹാരം നൽകി.

വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, സുൽത്താൻ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽ.സി പൗലോസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്‌സൺ സീത വിജയൻ, ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ചെയർമാൻ ടോം ജോസ്, ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ, ബത്തേരി നഗരസഭ വെൽഫെയർ കമ്മിറ്റി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് ലിഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അമൽ ജോയ്, സുരേഷ് താളൂർ, കെ.ബി. നസീമ, സിന്ധു ശ്രീധരൻ, മീനാക്ഷി രാമൻ, ബത്തേരി മുനിസിപ്പാലിറ്റി കൗൺസിലർ സി. കെ. ഹാരിഫ്, കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡറയക്ടർ സന്തോഷ് കുമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.