ആലപ്പുഴ: നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ജില്ല ഹോമിയോ ആശുപത്രിയിൽ ബിരുദാനന്തര മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. അഭിമുഖം ഒക്ടോബർ 25ന് രാവിലെ 10.30ന് ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപം കോഴിക്കൂട്ടുങ്കൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹോമിയോ ജില്ല മെഡിക്കൽ ഓഫീസിൽ നടക്കും. വിവരങ്ങൾക്ക് ഫോൺ: 0477-2262609