ആലപ്പുഴ: അശരണരായ വിധവകളെ സംരക്ഷിക്കുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താവായി തെരഞ്ഞെടുക്കുന്ന വിധവകൾക്ക് 50 വയസിനു മുകളിൽ പ്രായമുണ്ടായിരിക്കണം. വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. വിധവകൾ, സർവ്വീസ് പെൻഷൻ/കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്.വിധവയ്ക്ക് പ്രായപൂർത്തിയായവരും തൊഴിൽ ചെയ്യുന്നവരുമായ മക്കൾ ഉണ്ടായിരിക്കാൻ പാടില്ല. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമപെൻഷനുകളോ സാമൂഹ്യനീതി വകുപ്പ് നൽകി വരുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവർ ആയിരിക്കാൻ പാടില്ല. ഒക്‌ടോബർ 23നകം അതത് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷകൾ നൽകണം. പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ www.swd.kerala.gov.in എന്ന വെബ്‌സൈറ്റിലും അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0477 2251200