ചവറ ഐ ആര്‍ ഇ യുടെ സി എസ് ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ചവറ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം. കോവില്‍ത്തോട്ടം വാര്‍ഡിലെ അങ്കണവാടി ശിലാസ്ഥാപനം, സാനിറ്ററിപാഡ് ഇന്‍സിനറേറ്റര്‍, പുസ്തകങ്ങള്‍ വിതരണം എന്നിവയാണ് നടന്നത്. ഉദ്ഘാടനം സുജിത്ത് വിജയന്‍പിള്ള എം എല്‍ എ നിര്‍വഹിച്ചു.

സാനിറ്ററിപാഡ് ഇന്‍സിനറേറ്റര്‍ 20 സ്‌കൂളുകള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ചവറ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും പുത്തന്‍തുറ എഎസ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും നല്‍കി. ചവറ- നീണ്ടകര ഗ്രാമപഞ്ചായത്തുകളിലെ ലൈബ്രറി കൗണ്‍സില്‍ അംഗീകൃത 15 ലൈബ്രറികള്‍, എല്‍ പി, യുപി വിഭാഗത്തില്‍പ്പെടുന്ന 12 സ്‌കൂളുകളിലെ ലൈബ്രറികള്‍ എന്നിവര്‍ക്കാണ് 1,40,000 രൂപയുടെ  പുസ്തകങ്ങള്‍ ഐ ആര്‍ ഇ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗം ആര്‍ ആന്‍സി, ഐ ആര്‍ ഇ യൂണിറ്റ് മേധാവി എന്‍ എസ് അജിത്, ചീഫ് ജനറല്‍ മാനേജര്‍ ഭക്തദര്‍ശന്‍, ഡപ്യൂട്ടി ജനറല്‍ മനേജര്‍ അനില്‍കുമാര്‍, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.