കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കണ്ണൂർ വിമാനത്താവളത്തിൽ ആരംഭിക്കുന്ന ടൂറിസം ഇൻഫർമേഷൻ സെന്ററിലേക്ക് ടൂറിസം ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിയമിക്കപ്പെടാൻ എം ടി എ യോഗ്യതയും എട്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക. ടൂറിസത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് ഇൻഫർമേഷൻ സെന്ററിൽ ട്രെയിനികളായും അപേക്ഷ സമർപ്പിക്കാം. ഫോൺ: 0497-2706336. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 31.