ആലപ്പുഴ: പട്ടികവർഗ വികസന വകുപ്പിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വാച്ച്മാൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഏഴാം ക്ലാസ് പാസായിട്ടുള്ളതും 25നും 40നും ഇടയിൽ പ്രായമായിട്ടുള്ളതുമായ പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി,വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്‌ടോബർ 24 വൈകിട്ട് അഞ്ചിനകം പുനലൂർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ എത്തണം.ഫോൺ: 0475 2222353.