എടവക ഗ്രാമ പഞ്ചായത്ത് 2024 – 25 വാര്‍ഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് വിവിധ കര്‍മ സമിതി അംഗങ്ങളുടെ പൊതുയോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ജില്ല ഡിവിഷന്‍ മെമ്പര്‍ കെ.വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
കര്‍മ സമിതി ചെയര്‍മാന്‍മാരായ ജനപ്രതിനിധികളുടെ അധ്യക്ഷതയില്‍ ഉപസമിതികള്‍ ചേര്‍ന്ന് വാര്‍ഷിക പദ്ധതിക്കാവശ്യമായ കരട് നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക ആസൂത്രണ സമിതി മുന്‍പാകെ സമര്‍പ്പിക്കുകയും ആസൂത്രണ സമിതി ക്രോഡീകരിച്ച് ഭരണ സമിതിയുടെ പരിഗണനയ്ക്ക് നല്‍കുകയും ചെയ്തു.
ഭരണ സമിതി അംഗീകരിച്ച കരട് നിര്‍ദ്ദേശങ്ങള്‍ ഡിസംബര്‍ 14 ന് ആരംഭിക്കുന്ന ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം തേടും. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.പി. വത്സന്‍, ബ്രാന്‍ അമ്മദ് കുട്ടി, വിനോദ് തോട്ടത്തില്‍, ഉഷവിജയന്‍, സി.എം.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.