കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഎഎസ്എൽപി/ തത്തുല്യം/ ആർ സി ഐ രജിസ്ട്രേഷൻ/ ജോലി പരിചയം അഭികാമ്യം.
ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഡിസംബർ 12 ന് രാവിലെ 11 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒരിജിനലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം.